erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള; സംഘാടക സമിതി രൂപീകരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 6, 7 (ചൊവ്വ, ബുധൻ) തീയതികളിൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രിൻസിപ്പാൾ ഷീജ എസ്. സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. Read More…

erattupetta

വ്യാപാരികൾക്ക് താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ബിസിനസ് ഓറിയന്റേഷൻ പ്രോഗ്രാമും ഇന്ന്

ഈരാറ്റുപേട്ട: കഴിഞ്ഞ മാസം ഒന്നാം തീയതി ഈരാറ്റുപേട്ടയിലുണ്ടായ പ്രളയദുരന്തത്തിൽ ദുരിതമനുഭവിച്ച ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും ബിസിനസ് ഓറിയന്റേഷൻ ക്ലാസും ഇന്ന് (വ്യാഴാഴ്ച) വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകൾ ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കിയത്. പീപ്പിൾസ് ഫൗണ്ടേഷന്റെയും പ്രാദേശിക സഹായങ്ങളുടെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ Read More…

erattupetta

പ്രളയ ബാധിതർക്ക് സഹായം

ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിതരണം. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജാൻസ് വയലിക്കു ന്നേൽ, സെക്രട്ടറി നിബിൻ ജോസ്, ട്രഷറർ ജോസൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ സോമി കുരുവിള, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പേഴ്സ് അഡ്വ. ജോർജ് പുളിക്കൽ, സതീഷ് ജോർജ്, ബ്ലെയ്സ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

erattupetta

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ കാൽനട ജാഥയും, പൊതുസമ്മേളനവും

ഈരാറ്റുപേട്ട: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ കാൽനട ജാഥയും, പൊതുസമ്മേളനവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, സാധാരണപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സെപ്റ്റംബർ ഒന്നാം തീയതി ഡൽഹിയിൽ രാംലീല മൈതാനിയിൽ സിപിഐ സംഘടിപ്പിക്കുന്ന “ഡൽഹി ചലോ” സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സമര Read More…

erattupetta

ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ടയിൽ വെള്ളൂപ്പറമ്പിൽ ടൈംസ് സ്ഥാപനം നടത്തുന്ന താഹിർ എന്ന വ്യക്തിക്ക് നഷ്ടപ്പെട്ട സ്വർണ്ണം ലഭിക്കുന്നത്. ഉടനെ തന്നെ വാർത്ത നൽകുകയും ഉടമ നേരിൽ എത്തി അടയാളം പറയുകയും സ്വർണം കൈമാറുകയും ചെയ്തു. പനച്ചികപ്പാറ ഞോണ്ടിമാക്കൽ ലിൻ്റോ ജോർജിൻ്റേത് ആയിരുന്നു നഷ്ടപ്പെട്ട സ്വർണ്ണം. ഇത്രയും ഉയർന്ന വിലയുള്ള സമയത്തും അന്യൻ്റെ മുതൽ കൈവശം വെക്കാതെ അത് തിരികെ ഏൽപ്പിച്ചത് തികച്ചും മാതൃകാപരമാണ്.

erattupetta

സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാൽനടജാഥയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ​കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാൽനടജാഥയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ. പൂഞ്ഞാർ മണ്ഡലം പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സമര സഖാക്കൾക്ക് യാത്രയയപ്പും, പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയവർക്ക് ആദരവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28ന് വെള്ളിയാഴ്ച വൈകിട്ട് 4pm സെൻട്രൽ ജംഗ്ഷനിൽ . മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വക്കറ്റ് വിഎസ് സുനിൽകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ​സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി Read More…

erattupetta

ഈരാറ്റുപേട്ടയിൽ തെരുവ് നായ ശല്യത്തിന് പരിഹാരം; നഗരസഭയുടെ സുരക്ഷാ ഉപകരണങ്ങൾ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറി

​ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, അവയെ സുരക്ഷിതമായി പിടികൂടുന്നതിനായുള്ള ഉപകരണങ്ങൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് (Team Rescue Force Kerala) കൈമാറി. ഈരാറ്റുപേട്ട മുനിസിപ്പൽ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി. പി. നാസർ ഉപകരണങ്ങൾ കൈമാറി. ​ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ Read More…

erattupetta

അവശ്യസാധനങ്ങളുടെ വിലവർധനവ്; എസ്.ഡി.പി.ഐ. പ്രതിഷേധപ്രകടനം നടത്തി

മുൻകാലങ്ങളെ അപേക്ഷിച്ചു വൻതോതിലുള്ള വിലവർധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വിലക്കുറവുണ്ട് എന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പൊതു വിപണിയിലെ വിലവർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് പ്രതിഷേധപ്രകടനം ഉത്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ് പറഞ്ഞു. പ്രസിഡൻറ് ഇ.പി. അൻസാരി സെക്രട്ടറി എസ്.എം. ഷാഹിദ്, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് മുനിസിപ്പൽ ഭാരവാഹികളായ ജെലീൽ Read More…

erattupetta

ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് ഈരാറ്റുപേട്ട മാതൃക

ഈരാറ്റുപേട്ട: ആഗസ്റ്റ് 1 ന് ഈരാറ്റുപേട്ടയിലുണ്ടായ മഹാ പ്രളയത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ വി.പി. നാസറിൻ്റെ നേതൃത്വത്തിൽ നഗരസഭയും, ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ആരംഭിച്ച സൗഹൃദ കിച്ചനിലൂടെയും തുടർന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും ഈരാറ്റുപേട്ട തന്നെ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭയും ദുരന്തത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് ഈരാറ്റുപേട്ടയിലെ ജനങ്ങളും കാണിച്ചു കൊടുത്തു. പ്രളയദുരിദാശ്വാസ പാക്കേജ് ഉൾപ്പെടെയുള്ള സഹായ പ്രവർത്തനങ്ങളുടെ വരവ്–ചെലവ് കണക്കുകൾ ചെയർപേഴ്സൺ അഡ്വ വി.പി. നാസർ Read More…

erattupetta

ഈരാറ്റുപേട്ട നടക്കലിൽ അപകടാവസ്ഥയിലായിരുന്ന മരം വെട്ടിമാറ്റി ടീം റെസ്ക്യൂ ഫോഴ്സ്; മാതൃകാപരമായ ഇടപെടലിന് ജനപ്രശംസ

​ഈരാറ്റുപേട്ട: നടക്കൽ അമാൻ ജുമാ മസ്ജിദിന് എതിർവശമുള്ള കടയുടെ മുൻപിൽ അപകടാവസ്ഥയിൽ നിന്ന ബദാം മരം വെട്ടിമാറ്റി ടീം റെസ്ക്യൂ ഫോഴ്സ് മാതൃകയായി. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മുനിസിപ്പൽ പതിനാലാം ഡിവിഷൻ കൗൺസിലർ അമീൻ പിട്ടേൽ ടീം റെസ്ക്യൂ ഫോഴ്സ് ഓഫീസുമായി ബന്ധപ്പെട്ട് മരം ഉയർത്തുന്ന ഭീഷണി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിഷയം അടിയന്തരമായി ചർച്ച ചെയ്ത സംഘടന, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മരം വെട്ടിമാറ്റി നൽകാമെന്ന് ഉറപ്പുനൽകി. ​ഇന്ന് രാവിലെ ടീം റെസ്ക്യൂ ഫോഴ്സിന്റെ 22-ഓളം സന്നദ്ധ പ്രവർത്തകർ Read More…