ഈരാറ്റുപേട്ടയിൽ ഇന്ന് രാവിലെ ഉണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ പരിക്കേറ്റ 6 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ കളത്തൂക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പ്രസാദ്, ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രവീന്ദ്രൻ, സൗമി രാജേഷ്, ഹസ്സൻ കുട്ടി, സെബാസ്റ്റ്യൻ, ഫസ്ന എന്നിവരെയാണ് സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചത്.
നാട്ടുകാരുടെ സംയോജിത ഇടപെടൽ മൂലം പരിക്കേറ്റവരെ കൃത്യസമയത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന്, എമർജൻസി & ട്രോമാ കെയറിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷയും അടിയന്തര പരിശോധനകളും മികച്ച ചികിത്സയും ഉറപ്പാക്കുകയുണ്ടായി.
എമർജൻസി, ന്യൂറോ സർജറി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ് & ജോയിന്റ് റീപ്ലേസ്മെന്റ്, ക്രിട്ടിക്കൽ കെയർ, റേഡിയോളജി, അനെസ്തേസിയോളജി, യൂറോളജി എന്നീ വിഭാഗങ്ങളുടെ സംയുക്ത ഇടപെടൽ മൂലം ഏത് സങ്കീർണ്ണമായ അത്യാഹിത സാഹചര്യങ്ങളെയും നേരിടാൻ 24 മണിക്കൂറും പൂർണ്ണസജ്ജമാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.





