ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവരും, ബ്ലോക്ക് പരിധിയിലെ നന്മക്കൂട്ടം, ടീം എമര്‍ജന്‍സി, ടെന്‍സിംഗ് നേച്ചര്‍ ക്ലബ്, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും Read More…
ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന് (വെള്ളിയാഴ്ച) ഒരുക്കിയിരിക്കുന്നു. ഇന്ന് രാവിലെ 10:30 മുതൽ വൈകിട്ട് 3:30 വരെ, കാരക്കാട് ജംഗ്ഷനിലെ യൂത്ത് സർക്കിൾ ഓഫീസിൽ വെച്ചാണ് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി കെട്ടിട നികുതി കുടിശ്ശിക തീർപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ നികുതിദായകരും പരമാവധി പേർ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാഞ്ഞതിനെ തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ. രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സെപ്ടിക് ടാങ്കാണ് ഇത്തരത്തിൽ മാറ്റിവച്ചത്. കെട്ടിടത്തോട് അനുബന്ധിച്ചുള്ള ബാത്ത് റൂമിൽ നിന്നുള്ള സെപ്റ്റിക് ടാങ്കാണ് രണ്ട് മാസം മുമ്പ് ബ്ലോക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി തീർന്നത്. അക്കാലം മുതൽ പൊതുമരാമത്ത് ഈരാറ്റുപേട്ട ബിൽഡിങ് വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികാര Read More…