ഈരാറ്റുപേട്ട: പ്രളയത്തിലും ശക്തമായ വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ ജനകീയ ജലസേന പദ്ധതിയുടെ കിണര്‍, പമ്പ് ഹൗസ്, മോട്ടോര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഒഴുകിപ്പോയ സാഹചര്യത്തില്‍, പദ്ധതി അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍സാരി ഈലക്കയം ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പദ്ധതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ നഗരസഭാ ഭരണകൂടം സ്വീകരിക്കാത്തത് അപലപനീയമാണ്. നിരവധി കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതോടെ Read More…
erattupetta
ദുരന്തബാധിതരോട് സർക്കാർ അവഗണന ;ഈരാറ്റുപേട്ടയിൽ സിപിഐ എം പ്രതിഷേധ മാർച്ച്
ഈരാറ്റുപേട്ട: വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന കിഴക്കൻ മേഖലയിലെ ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഈരാറ്റുപേട്ടയിൽ പ്രതിഷേധമിരമ്പി. സിപിഐ എം പൂഞ്ഞാർ, പാലാ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വില്ലേജ് ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കുടുംബത്തിലെ രണ്ടുപേർ മരിച്ച പയ്യാനിത്തോട്ടത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ സന്ദർശനം നടത്തിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ നാടിനൊപ്പം നിൽക്കേണ്ട എംഎൽഎ വിദേശയാത്രയിലാണെന്നും അവർ ആരോപിച്ചു. Read More…
പൂഞ്ഞാർ മണ്ഡലത്തിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം : എസ്ഡിപിഐ
ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് ആവശ്യപ്പെട്ടു ബിജെപി നേതാവ് പിസി ജോർജിന്റെ വെളിപ്പെടുത്തലാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം. ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിധി പ്രകാരം 40 ലക്ഷം രൂപയാണ് ചിലവഴിക്കാൻ കഴിയുന്ന തുക. എന്നാൽ നാലരക്കോടി ചെലവഴിച്ചു എന്നു പറയുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം പണം എങ്ങനെ ഇവിടെ എത്തിയെന്നും Read More…
പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം10000 രൂപയിൽ നിന്നും 50000 രൂപയായി ഉയർത്തി നൽകണം: സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി
ഈരാറ്റുപേട്ട: മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ 50000 രൂപ ധനസഹായം നൽകണമെന്ന് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും തകർന്നു കൃഷി നാശം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. വി വി ജോസ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു,K ജോർജ്,എം ജി ശേഖരൻ, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, പി Read More…
ഈരാറ്റുപേട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ 16 മുതൽ 25 വരെ ഓണച്ചന്ത
ഈരാറ്റുപേട്ട: ഓണം പ്രമാണിച്ച് ഈ മാസം 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ഓണച്ചന്ത ത്രിവേണി സൂപ്പർമാർക്കറ്റ് ( near municipality ) ഈരാറ്റുപേട്ടയിൽ നടത്തപ്പെടുന്നു. കൂടാതെ മറ്റു പലചരക് സാധനങ്ങളും കോസ്മെറ്റിക് , സ്റ്റേഷനറി , നോട്ട്ബുക്ക് എന്നിവയും പൊതുമാർക്കാറ്റിനേക്കാൾ 20% മുതൽ 60% വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്.
ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം
ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് വി എൻ വാസവൻ, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സഖാവ് ജയിക് സി തോമസ്, പൂഞ്ഞാർ നിയോജകമണ്ഡലം മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
വിറകുപുരയിലെ ഏകാന്തതയിൽ നിന്ന് കരുണയുടെ തണലിലേക്ക് വത്സമ്മ എത്തി
ഈരാറ്റുപേട്ട :ആരാരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന വത്സമ്മക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ താമസിച്ചിരുന്ന വത്സമ്മക്കാണ് കരുണ തണലൊരുക്കിയത്. വർഷങ്ങളായി വത്സമ്മ ഒറ്റപെട്ടാണ് കഴിയുന്നത്. ടൗണിലെ കടതിണ്ണകളിലാണ് അന്തി ഉറങ്ങിയിരുന്നത്. അസുഖം പിടിപ്പെട്ടതും ഓർമ നഷ്ടപെട്ടതുമാണ് വത്സമ്മ നാച്ചി കോളനിയിലെ അകന്ന ബന്ധുവിൻ്റെ വീട്ടിലെത്തിയത്. ബന്ധു വീട്ടിൽ സംരക്ഷണം നൽകാത്തതാണ് വീട്ടിലെ വിറക് പുരയിൽ കഴിയേണ്ടിവന്നത്. കാലിനുണ്ടായ മുറിവ് ചികിത്സിക്കാൻ എത്തിയ പാലിയേറ്റീവ് പ്രവർത്തകരാണ് Read More…
സാന്ത്വനമായിഎറണാകുളം ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ
ഈരാറ്റുപേട്ട : പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയിലെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളുമായി എറണാകുളം അശ്അരിയ്യ ദഅ്.വ കോളേജ് അലുംനി ഫിദ ചാരിറ്റബിൽ ഫൗണ്ടേഷനും എസ് വൈ എസ് എറണാകുളം ജില്ല സാന്ത്വനവും ഈരാറ്റുപേട്ടയിൽ എത്തി. തീക്കോയ്, ചാമപ്പാറ, ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങൾ അവർ സന്ദർശിച്ചു ദുഖം അനുഭവിക്കുന്നവരെ ചേർത്ത് നിർത്തി അവർക്ക് വേണ്ടി പ്രാർത്ഥിച്ചും വേദനകൾ പങ്കു വെച്ച് സന്തോഷങ്ങൾ പകർന്നും ഫിദ ആശ്യാസമേകി. കേരളം മുസ്‌ലിം ജമാഅത്ത് , എസ് Read More…
പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്ക് സാമ്പത്തിക സഹായ പാക്കേജ് സർക്കാർ തയ്യാറാക്കണം: സി.പി. അബ്ദുലത്തീഫ്
ഈരാറ്റുപേട്ട: മലയോര മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ മൂലം പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട ഈരാറ്റുപേട്ട മേഖലയിലെ വ്യാപാരി സമൂഹത്തിന് സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറവണം എന്നും പ്രളയത്തിൽ തകർന്ന് വീടുകളുടെ പുനരുദ്ധാരണത്തിന് മതിയായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻ്റ് സി.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റി ഓഫീസിൽ പ്രസിഡൻ്റ എ.എം.എ ഖാദറിനെ സന്ദർശിച്ച് സംസാരിച്ചു. വെള്ളപൊക്കത്തിന് പ്രധാന കാരണമായ നദികളിലെ മണൽ വാരൽ Read More…
10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. ശ്രീ. വി.പി. നാസർ നിർവഹിച്ചു. കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ ഈരാറ്റുപേട്ടയിലെ ജനങ്ങൾക്കായി സൺറൈസ് ഹോസ്പിറ്റൽസ് പ്രഖ്യാപിച്ച സൗജന്യ ചികിത്സാ പദ്ധതിയിലൂടെ ഇതുവരെ 10 lലക്ഷം രൂപയുടെ സേവനങ്ങളാണ് ഈരാറ്റുപേട്ട Read More…











