erattupetta

ജനാധിപത്യത്തെ കൊലപ്പെടുത്താൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ രാജിവെക്കുക; വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: എസ്.ഐ.ആറിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്താൻ സംഘ്പരിവാർ ശക്തികൾക്ക് കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പൂഞ്ഞാർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി അൻവർ ബാഷ, ട്രഷറർ സാജിദ് കെ.എ, വൈസ് പ്രസിഡന്റുമാരായ യൂസുഫ് ഹിബ, ഫിർദൌസ് റഷീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *