pallattu-Brahmadathan-dies
erattupetta

പല്ലാട്ട് ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു; നാടിന് കണ്ണീരോര്‍മ്മയായി ഗജരാജന്‍

കോട്ടയം: ഗജരാജന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ (45) ചരിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയില്‍ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്.

ഉടന്‍തന്നെ മൃഗഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ അമ്പലപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു.

തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് ദേവിയുടെ അടക്കം തിടമ്പേറ്റിയിട്ടുണ്ട്. 298 സെന്റിമീറ്റര്‍ ആണ് ഉയരം.

അരുണാചല്‍ വനങ്ങളില്‍ നിന്നാണ് ആനയെ കേരളത്തിലെത്തിച്ചത്. പ്രിയപ്പെട്ട ആനയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *