erattupetta

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥ: എസ്ഡിപിഐ സായാഹ്ന ധർണ്ണ നാളെ

​ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പുനർനിർമ്മിക്കുന്നതിൽ നഗരസഭ കാണിക്കുന്ന കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ടും എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. നാളെ (നവംബർ 20, വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്.

​കഴിഞ്ഞ 50 വർഷക്കാലമായി ഈരാറ്റുപേട്ടയിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ചിട്ടിട്ട് മൂന്ന് വർഷത്തോളമായി. മഴക്കാലത്ത് ചെളിക്കുഴിയായും വേനൽക്കാലത്ത് പൊടിപടലങ്ങൾ നിറഞ്ഞും യാത്രക്കാരും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നഗരത്തിലെത്തുന്ന ജനങ്ങൾക്ക് അത്യാവശ്യം ഉപയോഗിക്കാൻ ഒരു ശൗചാലയം (ടോയ്‌ലറ്റ്) പോലുമില്ലാത്ത ദയനീയ അവസ്ഥയാണുള്ളത്.

​ജനങ്ങളുടെ പ്രയാസങ്ങൾക്ക് ഒരു വിലയും കല്പിക്കാതെ വെറും വാഗ്ദാനങ്ങൾ മാത്രം നൽകി നഗരസഭ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് ഇ.പി.അൻസാരി, സെക്രട്ടറി എസ്.എം. ഷാഹിദ് എന്നിവർ പറഞ്ഞു. പ്രതിഷേധ ധർണ്ണ എസ്.ഡി.പി.ഐ. കോട്ടയം ജില്ലാ പ്രസിഡൻ്റ് യു. നവാസ് ഉത്ഘാടനം ചെയ്യും.

മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം വിഷയാവതരണം നടത്തും. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എസ്.എം. ഷാഹിദ്, നഗരസഭാ കൗൺസിലർമാരായ സുബൈർ വെള്ളാപള്ളിൽ, എം.എം. ഷാഹുൽ, സജ്മി ഷിഹാസ് , തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.. കെ.പരി കൊച്ച്,ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച് ഹസീബ് അഡ്വ. സി. പി. അജ്മൽ, സഫീർ കുരുവനാൽ അയ്യൂബ് ഖാൻ കാസിം, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ കെ.യു. സുൽത്താൻ, മുജീബ് മുല്ലൂപാറ, റാഷിദ് എം കെ., അൻസാർ പാറനാനി, ജെലീൽ കെ.കെ. പി. . വിമൺ ഇന്ത്യാ മൂവ്മെൻ്റ് പ്രസിഡൻ്റ റസീന ഹലീൽ, എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *