ഈരാറ്റുപേട്ട :നഗരസഭാ പരിധിയിൽ പാതയോരങ്ങൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും ,കാൽനടയാത്രക്കാർക്കും വാഹന ഗതാഗത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലും അപകടകരമായും അനധിക്രിതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഹോർഡിങ്സുകൾ, കൊടികൾ, തോരണങ്ങൾ ഫ്ലക്സുകൾ എന്നിവ 06/02/23 തീയതിക്കകം ടി ബോർഡുകൾ സ്ഥാപിച്ചവർ സ്വമേധയാ മാറ്റേണ്ടതാണ്.


അല്ലാത്തപക്ഷം നഗരസഭാ നേരിട്ട് ടി ബോർഡുകൾ നീക്കം ചെയ്യുന്നതും ആയതിൻ്റെ പിഴ ഉൾപ്പടെയുള്ള ചിലവുകൾ ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണ് എന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.