erattupetta

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 24 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും, വികസനത്തിന്റെയും, പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി 24 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാർ യു ഡി എഫ് നേതാക്കളായ മജു പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, റാസി ചെറിയവല്ലം അഡ്വ വി എ മുഹമ്മദ്‌ ഇല്ല്യാസ്, സാബു Read More…

erattupetta

പുതു യുഗ യാത്രക്ക് വൻ വരവേല്പ് നൽകാൻ പൂഞ്ഞാർ ഒരുങ്ങി കഴിഞ്ഞു: ആന്റോ ആന്റണി.എം.പി

ഈരാറ്റുപേട്ട :കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം ജനങ്ങൾ വെറുത്ത് കഴിഞ്ഞു. ആരാധനാലയങ്ങൾ പോലും കൊള്ളയടിക്കപ്പെടുന്നു. ആരോഗ്യ രംഗം കുത്തഴിഞ്ഞു. മദ്യവും ലഹരിയുo വ്യാപകമായി. പിണറായി സർക്കാർ അധികാരംവിട്ടൊഴിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് പുതു യുഗ യാത്ര കടന്നുവരുമ്പോൾ തടിച്ച് കൂടുന്ന ജനസാഗരം. ആന്റോ ആന്റണി എം.പി. പറഞ്ഞു. യു ഡി.എഫ്. പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആന്റോ ആന്റണി. രാവിലെ 10.30. ന് പോലീസ് സ്റ്റേഷന് മുൻവശം Read More…

erattupetta

ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 78 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട: സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്. കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 Read More…

erattupetta

പിണ്ണാക്കനാട് – ചേറ്റുതോട് – പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം & ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് Read More…

erattupetta

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള Read More…

erattupetta

മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തപെട്ടു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ജോമോൻ ഐക്കര യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ബഹുമാനപെട്ട മുൻസിഫ് മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് ആശംസകൾ അറിയിച്ച് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിരാം ബാബു, Dr. സംഗീത എസ്, Dr. ഋതു വക്കച്ചൻ, Dr. ദേവിക, Co Ordinator ജോർജ് കുട്ടി Read More…

erattupetta

കാരുണ്യ ഭവനം താക്കോൽ കൈമാറ്റം നിർവഹിച്ചു

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌ നിർവഹിച്ചു. ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. Read More…

erattupetta

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026

ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ . 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനം 13/ 2 /2026 വെള്ളിയാഴ്ച രാവിലെ 10 30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി.പി നാസർ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ Read More…

erattupetta

ഇ.ജി.എ പ്രവാസി സേവാ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: പ്രവാസികൾക്കും മുൻ പ്രവാസികൾക്കും വിവിധ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ടയിൽ ആരംഭിച്ച പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ടക്കാരായ പ്രവാസികളുടേയും മുൻ പ്രവാസികളുടേയും കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസിന്റേയും പ്രവാസി സേവാ കേന്ദ്രത്തിന്റേയും ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച പ്രവാസി സേവാ Read More…

erattupetta

അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന്റെ 9 – ദിവസം ശ്രീ. സണ്ണി  പൈകടയുടെ ജീവൻ രക്ഷിക്കുക

ഈരാറ്റുപേട്ട :  മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ പ്രമുഖ കർഷക നേതാവ് ശ്രീ, സണ്ണി  പൈകട അനുഷ്ഠിച്ചുവരുന്ന അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന് ജനപിന്തുണ വർദ്ധിച്ചുവരുന്നു. ഈ സമരം വിജയപ്രദമാക്കുവാൻ നാനാതുറയിൽപ്പെട്ട  നിരവധി ആളുകൾ ആണ്  സമരപന്തൽ  സന്ദർശിക്കുന്നത്. ശ്രീ, സണ്ണി  പൈകടയുടെ ജീവൻ  രക്ഷിക്കാൻ സർക്കാർ അടിയന്തര Read More…