ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി MP,ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, തദ്ദേശ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
കനത്ത മഴയും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തി. ദുരിതബാധിതർക്ക് അടിയന്തര സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, പുനരധിവാസ നടപടികൾ വേഗത്തിലാക്കുക എന്നീ വിഷയങ്ങളിൽ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു.





