erattupetta

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും നാളെ (ഫെബ്രുവരി 13 വെള്ളി) വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട Read More…

erattupetta

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026

ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം 13 /2 /2026 (വെള്ളി) രാവിലെ 10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , Read More…

erattupetta

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ നാളെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും

ഈരാറ്റുപേട്ട : ജലജീവൻ മിഷന് കീഴിൽ കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതി പ്രകാരം 20.5 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ആകെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 13-)o തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തേവരുപാറ ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ സ്വാഗതവും ആശംസിക്കുo. അമൃത് മിഷൻ Read More…

erattupetta

ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി

ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ ത ലയോട്ടി കണ്ടെത്തി. കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരി ശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്. താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

erattupetta

ഈരാറ്റുപേട്ടയുടെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു

ഈരാറ്റുപേട്ട: കേരളത്തിന്റെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു. തുർക്കിയിലെ ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി പി.ജി വിദ്യാർഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാൽ ബിൻ ജമാലിന്റെ വധുവായാണ് ഈജിപ്തിലെ അലക്സാണ്ട്രിയ സ്വദേശിനിയായ റവാൻ അൽ അഗവാനി എത്തുന്നത്. ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ തന്നെ ഫിലോസഫി വിദ്യാർഥിനിയാണ് റവാൻ. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഒമാനിലെ സലാലയിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു. സാധാരണ ഇരു രാജ്യങ്ങളിലുള്ളവർ വിവാഹിതരാകുന്നത് പ്രണയത്തിലൂടെയാണെങ്കിൽ വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയിൽ Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന്

ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന് (വെള്ളിയാഴ്ച) ഒരുക്കിയിരിക്കുന്നു. ഇന്ന് രാവിലെ 10:30 മുതൽ വൈകിട്ട് 3:30 വരെ, കാരക്കാട് ജംഗ്ഷനിലെ യൂത്ത് സർക്കിൾ ഓഫീസിൽ വെച്ചാണ് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി കെട്ടിട നികുതി കുടിശ്ശിക തീർപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ നികുതിദായകരും പരമാവധി പേർ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

erattupetta

ലോക ക്യാൻസർ ദിനാചരണം; മെഗാ രക്തദാന ക്യാമ്പ് നടത്തി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്

ഈരാറ്റുപേട്ട : അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ ലോക ക്യാൻസർ ദിനാചരണവുംമെഗാ രക്തദാന ക്യാമ്പും നടത്തി. അമ്പതു ശതമാനത്തിലധികം ക്യാൻസർ രോഗികൾക്കും മരുന്നുകൾക്കൊപ്പം അത്യാവശ്യമായി വരുന്ന ഒരു ഘടകമാണ് രക്തം. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബും ചേർന്ന് ഈ വർഷത്തെ ക്യാൻസർ ദിനാചരണം മെഗാ രക്തദാന Read More…

erattupetta

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന്‌ തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും Read More…

erattupetta

ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. റിദാ ഫാത്തിമ (പ്രസിഡന്റ്), ഫർസാന സമദ് (ജനറൽ സെക്രട്ടറി), ഹിദാ ഇബ്രാഹിം (വൈസ് പ്രസിഡന്റ്‌), ആലിയ പി. സൈഫൽ (ജോയിന്റ് സെക്രട്ടറി), ഹിബ ഫാത്തിമ (റിസർച്ച് & സ്റ്റഡീസ്), ബാസിമ പി. അഷ്‌റഫ്‌ (സർവീസ്), ഫാദിയാ പി.എസ്, ഫിദ സലിം, ഹലീമ ബീവി (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇസ്മായിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

erattupetta

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ Read More…