ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷൻ പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു.
ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ നെഫ്രോളജിസ്റ്റ് ഡോ. ജെ.ജെ. ജീജ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. സി.ജെ. മത്തായി, ഇ .മുഹമ്മദ് ,വി.എം. അഷറഫ്, ആലീസ് മാതൃു എന്നിവർ സംസാരിച്ചു.





