പ്രവിത്താനം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിന് ചുറ്റും ലഹരിക്കെതിരെ പ്രതിരോധം തീർത്ത് നിർമ്മിച്ച മനുഷ്യചങ്ങലയിൽ കുട്ടികളോടൊപ്പം മാതാപിതാക്കൾ, അദ്ധ്യാപകർ, കൊല്ലപ്പള്ളി ലിയൺസ് ക്ലബ്ബ് ഭാരവാഹികൾ, പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, എക്സ്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിചേർന്നു.
തുടർന്ന് നടന്ന ലഹരി വിരുദ്ധ റാലിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് ഫ്ലാഷ് മോബും നടന്നു. എക്സ്സൈസ് ഓഫീസർ. ശ്രീമതി സുജാത സി. ബി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ് സജി എസ്. തെക്കേൽ,പ്രവിത്താനം ലയൺസ് ക്ലബ്ബ് ഭാരവാഹി നിക്സൺ കെ. അറക്കൽ, ഹെഡ്മാസ്റ്റർ ജിനു. ജെ വല്ലനാട്ട്, അലോണ ജേക്കബ്, ആലാപ് ജോസ് അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ ലീന സെബാസ്റ്റ്യൻ, എലിസബെത്ത് മാത്യു, ജോജിമോൻ ജോസ്, ജോർജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.





