ഈരാറ്റുപേട്ട : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജന സദസും ലഹരിവിരുദ്ധ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക മതപ്രസ്ഥാനങ്ങളുടെയും സഹകരണത്തോടുകൂടി ഈരാറ്റുപേട്ട നടക്കൽ ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ വി പി നാസറിന്റെ അധ്യക്ഷതയിൽ വച്ച് ആദരണീയനായ പൂഞ്ഞാർ എംഎൽഎ ശ്രീ. എം ജെ സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ സാദൻ സ്വാഗതം ആശംസിക്കുന്നതും ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ബി എസ് കൃതജ്ഞത പറയുന്നതുമാണ്.





