erattupetta

അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി

ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പതിനേഴാമതു അക്ഷര വെളിച്ചം ജില്ലാതല സാഹിത്യ പ്രശ്‌നോത്തരി അൽമനാർ പബ്ളിക് സ്‌കൂളിൽ വച്ച് പ്രൊ എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു.

നസീർ കണ്ടത്തിൽ, ഷാഹുൽ ഹമീദ് എന്നിവർ നിയന്ത്രിച്ച സാഹിത്യ പ്രശ്നോത്തരിയിൽ യു.പി. വിഭാഗത്തിൽ ഡിയോൻ കെ.ജോബിൻ(എൽ. എഫ് .എച്ച്.എസ്. ചെമ്മലമറ്റം), ദിയ നസ്‌റിൻ( ഗൈഡൻസ് പബ്ളിക് സ്‌കൂൾ), ആയിഷ തൗഫീഖ്(എസ്. എം. വി. എച്ച്.എസ് .പൂഞ്ഞാർ ) എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ ആവണി ടി. അജീഷ് (എസ്. എം.വി. എച്ച്. എസ്, പൂഞ്ഞാർ), ആൽഫിൻ ജോജോ (എ. എം. എച്ച്. എസ്. എസ്, കാളകെട്ടി ), അർത്ഥനസജീവ് ( ഗവ.വി. എച്ച്. എസ്. എസ് തിടനാട് ), എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

വിജയികൾക്ക് അൽമനാർ പബ്ളിക് സ്‌കൂൾ പ്രിൻസിപ്പൽ വി .എ റസിയടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. അൻസാർ അലി, അമീൻ മുഹമ്മദ്, എസ് എഫ്. ജബ്ബാർ, റഷീദ നിജാസ്, റസീന ജാഫർ തുടങ്ങിയവർ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *