ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 “

Estimated read time 0 min read

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 ” ആഘോഷിച്ചു. നഗര സഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാമോൾ എസ്. സ്വാഗതം ആശംസിച്ചു.

പ്രിൻസിപ്പൽ ഇൻ ചാർജ് ബിൻസി മോൾ ജോസഫ്,എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ, പി.ടി.എ വൈസ് പ്രസിഡൻറ് മുജീബ് എം.പി.മഠത്തിപറമ്പിൽ, ബി.എഡ്.കോളേജ് ലക്ചറർ റെനിമോൾ കെ ജെ എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ കൃതജ്ഞത രേഖപ്പെടുത്തി.

You May Also Like

More From Author

+ There are no comments

Add yours