kanjirappalli

മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്.

പൗരന്മാർ അവരുടെ ജോലിസ്ഥലത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സർട്ടിഫിക്കേഷൻനാണ് ഈറ്റ് റൈറ്റ് ക്യാമ്പസ്.

ഇത് വഴി ആശുപത്രിയിലെ മെഡിക്കൽ പരിചരണത്തിനൊപ്പം, രോഗികളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനും പോഷകപ്രദവും രുചികരവും ശുചിത്വവുമുള്ള ഭക്ഷണം ജനങ്ങളിലേക്കെത്തിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സിംഫണിയിൽ നടന്ന ചടങ്ങിൽ ഈറ്റ് റൈറ്റ് ക്യാമ്പസ്, ഹൈജീൻ അംഗീകാരപത്രങ്ങൾ കേരളാ ഗവ. ചീഫ് വിപ്പ് ആശുപത്രി ഡോ.എൻ ജയരാജ് എം.എൽ.എ മേരീക്വീൻസ് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, എഫ് & ബി യൂണിറ്റ് മാനേജർ നിതിൻ തോമസ് എന്നിവർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *