ഈരാറ്റുപേട്ട: സി.പി.ഐ (എം) പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
തെക്കേക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ (എം) ഏരിയ സെക്രട്ടറി ടി. എസ്. സിജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. എസ്. സുനിൽ, ജില്ലാ കമ്മിറ്റി അംഗം ഇ. മുജീവ്, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി പി. എ. ഷെമീർ എന്നിവർ സംസാരിച്ചു.
പ്രകടനത്തിനും യോഗത്തിനും സഖാക്കൾ രമേഷ് ബി. വെട്ടിമറ്റം, അഡ്വ. വി. എൻ. ശശിധരൻ, കെ. റെജി, സി. ജി. സുരേഷ്, എ. വി. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.





