ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പുളിക്കൻസ് ഷോപ്പിംഗ് മാളിനു മുന്നിൽ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽഖാൻ അധ്യക്ഷനായി.
സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ ജില്ലാകമ്മിറ്റി അംഗം എം ജി ശേഖരൻ. സി പി ഐ എം ഏരിയ കമ്മിറ്റിയംഗം പി ആർ ഫൈസൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ പി ബി ഫൈസൽ, സോജൻ ആലക്കുളം, അഡ്വ. ജയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടര്പറമ്പിൽ, പി പി എം നൗഷാദ്,അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.