aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൽസമയ ഫലവിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൽസമയ ഫല വിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു. കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.

പൊളിറ്റിക്കസ്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ മോഡറേറ്ററായ ചർച്ചയിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഉൾക്കാഴ്ചയും സമകാലിക സംഭവവികാസങ്ങളും എന്ന വിഷയത്തിൽ ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോൺ ജോസഫ് ചർച്ച നയിച്ചു.

സമകാലിക പശ്ചാത്തലത്തിൽ ഇൻഡോ അമേരിക്കൻ ബന്ധത്തിൻറെ ഭാവി എന്ന വിഷയത്തിൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സിറിൾ സൈമൺ ചർച്ചയ്ക്ക് നേതൃത്വം നൽകി.ചർച്ചയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *