ഈരാറ്റുപേട്ട:പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ നുസി മോൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.
മത്സരത്തിൽ മിർസാൻ അഹമ്മദ്, അയാന യൂനുസ് ,ഫാത്തിമ നസ്രീൻ എന്നിവർ ഒന്ന്,രണ്ട് മൂന്ന്,സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രധാനാധ്യാപിക എം.പി ലീന വിജയികൾക്ക് മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ ഗീത സുരേഷ് ,ദിവ്യ പ്രവീൺ എന്നിവർ പങ്കെടുത്തു.





