പാലാ സെന്റ് തോമസ് കോളേജിൽ ലോക തണ്ണീർത്തട ദിനചാരണം നടത്തി

Estimated read time 0 min read

പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ സെന്റ് തോമസ് കോളേജ് ഭൂമിത്രസേനയും, എൻ എസ് എസ് യൂണിറ്റും സംയുക്തമായി ലോക തണ്ണീർത്തട ദിനാചരണവും ദേശീയ ശുചിത്വ ദിനാചരണവും നടത്തി.

പരിപാടിയുടെ ഉത്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിച്ചു.

ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യുവും ചേർന്ന് ഭദ്രൻ മാട്ടേലിനെ ആദരിച്ചു.

ലയൺ ടോമി കുട്ടിയാങ്കലും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ ജയേഷ് ആന്റണിയും പ്രൊഫസർ റോബേഷ് തോമസും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാഞ്ഞൂർ കൃഷി ഓഫീസർ ഷിജിന വി എം ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. എൻ എസ് എസ് വോളിണ്ടിയർ സെക്രട്ടറിമാരായ ജെയിൻ ഷാജിയും ഹരി ഗോവിന്ദും പരിപാടികൾക്ക് നേതൃത്വം നൽകി.

ശുചിത്വ ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും സെന്റ് തോമസ് കോളജ് അംങ്കണത്തിൽ നിന്നും കൊട്ടാരമറ്റം വരെ ശുചിത്വ അവബോധന റാലിയും ബോധവത്കരണ ലഖു ലേഖകളുടെ വിതരണവും നടത്തപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours