erattupetta

ടീം നന്മക്കൂട്ടത്തിന് മോട്ടോർ സെറ്റ് കൈമാറി E G A

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക് പിന്തുണയായി ഈരാറ്റുപേട്ടയിലെ പ്രമുഖ റെസ്ക്യൂ ടീം ആയ ടീം നന്മകൂട്ടത്തിനു ജനറേറ്റർ മോട്ടോർ നൽകി. പ്രളയം ബാധിച്ച കിണറുകളും റോഡുകളും വൃത്തിയാക്കാൻ മോട്ടോർ ആവശ്യമായിരുന്ന സാഹചര്യത്തിലാണ് EGA വാങ്ങി നൽകിയത്.

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി പി നാസർ, EGA ഭാരവാഹികളായ , ഹുസൈൻ അമ്പഴത്തിനാൽ, റാഷിദ് , ജലീൽ നന്മകൂട്ടം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഈരാറ്റുപേട്ട യിൽ നിന്നും പ്രവ്സിത്തിലേക്ക് പോയ വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഒത്തു ചേർന്ന സംഘടന ആണ് EGA. ഖത്തർ, കുവൈറ്റ്‌, ഒമാൻ, യുഎഇ ,. സൗദി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ആണ് EGA മെമ്പർ മാർ. ഈരാട്ടുപേട്ടയിൽ EGA ആസ്ഥാന മന്ദിരം വിവിധങ്ങളായ സേവനങ്ങൾ നൽകികൊണ്ട് പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *