ഈരാറ്റുപേട്ട : ഒക്ടോബർ 6, 7 തീയതികളിൽ ഗവ. എച്ച് എസ്.എസ്. ഈരാറ്റുപേട്ടയിൽ വച്ചു നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത,പ്രവൃത്തിപരിചയമേളകളിൽ അരുവിത്തുറ സെൻറ് മേരീസിന് എൽ.പി സ്കൂളിന് ഓവറോൾ കിരീടം.
തൊടുപുഴ വെളളിയാമറ്റം വില്ലേജിൽ പുള്ളോലിൽ ലാലു മാത്യു (50)എന്ന ആളെ 17/3/2024 രാവിലെ 7.30 ന് കളത്തൂക്കടവ് ഭാഗത്തു നിന്ന് കാണാതായി. കാണാതാവുന്ന സമയത്ത് ഇളം പച്ച നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവുമുള്ള ആളാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ : 0482227228, എസ് എച്ച് ഒ ഈരാറ്റുപേട്ട: 9497980316.
ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വി പി സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു, മുനിസിപ്പൽ വൈസ് ചെയർമാൻ Read More…
ഈരാറ്റുപേട്ട : ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടും വിഷമാണ്. അതിനെ കൃത്യമായി പുനരുപയോഗങ്ങൾക്ക് മാറ്റിയില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതി Read More…