erattupetta

വേനല്‍ക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി

ഈരാറ്റുപേട്ട :സഫലം 55 പ്‌ളസും മീനച്ചില്‍ നദീ സംരക്ഷണ സമിതിയും മീനച്ചിലാര്‍ പുനര്‍ജനിയും സംയുക്തമായി വേനല്‍ക്കാല ജല വിചാരങ്ങള്‍ എന്ന പരിപാടി നടത്തി. ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വി. എം.അബ്ദുള്ള ഖാന്‍, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തില്‍, മജു പുത്തങ്കണ്ടം, ജോഷി താന്നിക്കല്‍, ബിനു പെരുമന, ടോമിച്ചന്‍ സ്‌കറിയ, സുഷമ രവീന്ദ്രന്‍, എം. ജി. രവി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അരുവിത്തുറ കോളജ് കടവിലെത്തി അംഗങ്ങള്‍ ആറ്റ് വട്ടം കൂടി.

Leave a Reply

Your email address will not be published. Required fields are marked *