ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.
പൂഞ്ഞാർ: രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്. പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ Read More…
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.