Poonjar News

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ നൂറിന്റെ നിറവിൽ

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായി നികുതി പിരിവ് മുഴുവൻ വാർഡുകളിലും 2022-23 സാമ്പത്തികവർഷത്തിൽ നൂറു ശതമാനം പൂർത്തികരിച്ചു.

പ്രസിഡന്റ് ജോർജ് മാത്യു നയിക്കുന്ന ഭരണ സമിതിയിലെ എല്ലാ വാർഡുകളിലെ ജനപ്രതിനിധികളും സെക്രട്ടറി റ്റിജി തോമസ് നേതൃത്വം നൽകുന്ന ജീവനക്കാരും ഒത്തുചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.

യഥാസമയം നികുതിയടച്ച് ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ഗ്രാമ പഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതയാണ് നൂറു ശതമാനം നേടുന്നതിന് പഞ്ചായത്തിന് സഹായമായത്. മുഴുവൻ നികുതി പിരിവും പൂർത്തിയാക്കിയത് ഗ്രാമപഞ്ചായത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാകും എന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.