മാന്നാനം : ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം.
നാല് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹോളിക്രോസ് ഹൈസ്കൂൾ ഗ്രാൻഡ് ഓവറോൾ ചാമ്പ്യൻ പട്ടം നേടി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.





