aruvithura

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട് (യോഗ്യത: ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം). അപേക്ഷകർ അഗസ്റ്റ് 3 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡി മുഖേനയോ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.

kottayam

ജനങ്ങളെ കേൾക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം: മന്ത്രി എ.പി. അനിൽകുമാർ

കോട്ടയം: വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകൾ. ഉദ്യോഗസ്ഥർക്കു മുന്നിലെത്തുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം സാധ്യമാകണമെന്നില്ല. എന്നാൽ ജനങ്ങളെ കേൾക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ജീവനക്കാർക്കുണ്ട്. ജനങ്ങൾക്കു നൽകുന്ന സേവനം നമ്മുടെ ഔദാര്യമല്ല. സമൂഹത്തിലെ പാവപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങൾ Read More…

teekoy

നവജാതശിശു വില്പന സമഗ്ര അന്വേഷണം വേണം :ബി ജെ പി

തീക്കോയി: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ചു അവർക്കുണ്ടാകുന്ന നവജാതശിശുക്കളെ വിൽക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി ജെ പി തീക്കോയ്‌ പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. തീക്കോയിലെ വാടകവീട് കേന്ദ്രീകരിച്ചു നടന്ന സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇതിനു പിന്നിലെ കച്ചവട മാഫിയയെ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ലാലി പി വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ഉത്ദ്ഘാടനം Read More…

general

വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

വാകക്കാട് : വി. അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം പറഞ്ഞു. വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തു നിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി Read More…

general

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ വിജയോത്സവം 2026 ജൂലൈ 30-ന്

മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ വിവിധ പൊതുപരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന “വിജയോത്സവം 2026” ജൂലൈ 30-ന് (വ്യാഴാഴ്ച) രാവിലെ 10.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.ടി.എ. പ്രസിഡന്റ് ശ്രീ. രാജേഷ് മലയിൽ സ്വാഗതം ആശംസിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എം.എൽ.എയെ ആദരിക്കുകയും വിവിധ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും.കോട്ടയം Read More…

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്; ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ. ആർത്രൈറ്റിസ് & അഡ്വാൻസ്‌ഡ് സ്പോർട്സ് ഇഞ്ചുറീസ് മാനേജ്‌മെന്റ്, ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ, റിവിഷൻ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ രോഗിക്ക് നടന്നു തുടങ്ങാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, Read More…

kottayam

ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളില്‍ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന് തുടക്കമായി. ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില്‍ ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 Read More…

crime

പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവിൽക്കും; തീക്കോയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി

നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി . തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തിൽ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

general

സെന്റ് മേരി മഗ്ദലൻ യു. പി. സ്കൂളിൽ FIFA WORLD CUP ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

നരിയങ്ങാനം : സെന്റ് മേരി മഗ്ദലൻ യു. പി. സ്കൂളിൽ FIFA WORLD CUP ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ്റ്റർ ദർശിത്ത് (സെൻ്റ് മേരി മഗ്ദലൻസ് യു. പി. സ്കൂൾ നരിയങ്ങാനം), കുമാരി നൈഹ എൽസ ജോസ്(സെൻ്റ് മേരി മഗ്ദലൻസ് യു. പി. സ്കൂൾ നരിയങ്ങാനം), മാസ്റ്റർ ആൻസ് അനീഷ്,(സെൻ്റ് ജോസഫ് HS മറ്റക്കര,) ഫ്രാൻസ് പീറ്റർ (സെൻ്റ് തോമസ് ബി.എഡ്. Read More…

obituary

ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ നിര്യാതനായി

തീക്കോയി: ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോണ് പള്ളിയിൽ. ഭാര്യ: തീക്കോയി മംഗലത്ത് മഞ്ജു. മക്കൾ എബിൻ, ബിബിൻ.