poonjar

ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാർ MLAയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

പൂഞ്ഞാർ :ബിജെപി നിയമസഭാകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLAയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോട്ടയം ജില്ലയിലെ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ, പെരിങ്ങുളം, പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലെ സാഹചര്യങ്ങളും, അടിയന്തര ആവശ്യങ്ങളും നേരിട്ട് വിലയിരുത്തിയ സംഘം ദുരിതബാധിതരുമായി സംവദിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ജനങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, എല്ലാ സഹായങ്ങളുമായി ബിജെപി കൂടെയുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. സന്ദർശനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ Read More…

obituary

ഈന്തുംപ്ലാക്കൽ മാത്യു കുര്യൻ നിര്യാതനായി

പൂഞ്ഞാർ: ഈന്തുംപ്ലാക്കൽ മാത്യു കുര്യൻ (മാത്തച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മുംബൈ ദാദർ ഐഎച്ച്എംസിടിഎൻ മുൻ ഇൻസ്ട്രക്ടറും മരിയൻ കോളജ് കുട്ടിക്കാനം ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എറണാകുളം മണ്ണൂപ്പറമ്പിൽ ഷൈലാ മാത്യു. മകൻ: നൈൽ മാത്യു (ഓസ്ട്രേലിയ). മരുമകൾ: റെജു ജോസ് തച്ചിൽ (കുത്തിയതോട്).

Accident

പാലായിൽ തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്‌കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ Read More…

teekoy

പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് ആശ്വാസവുമായി മന്ത്രി ബിന്ദു കൃഷ്ണ

തീക്കോയി: ജീവനോപാധിയായിരുന്ന പതിനൊന്നു പശുക്കളെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട അനിൽകുമാറിന് സമാശ്വാസവുമായി ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തിങ്കളാഴ്ച വൈകുന്നേരം തീക്കോയി മേസ്തിരിപ്പടിയിലെ വീട്ടിലെത്തി മന്ത്രി എച്ച്. എഫ്. ക്രോസ് ഇനത്തിൽപ്പെട്ട നാലു പശുക്കളെ കൈമാറി. ആകെയുണ്ടായിരുന്ന പതിനേഴു പശുക്കളിൽ മൂന്ന് കിടാക്കളടക്കം പതിനൊന്നെണ്ണം നിലയില്ലാ വെളളത്തിൽ ശ്വാസം മുട്ടി ചാകുന്നത് നോക്കി നിൽക്കേണ്ടിവന്ന അനില്‍കുമാറിനെ മന്ത്രി അനിൽകുമാറിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും നേരിട്ട് എത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. “ദിവസവും 60 ലിറ്റർ Read More…

weather

ശക്തമായ മഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. ആറൻമുള, റാന്നി ഉൾപ്പെടെയുള്ള മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളാണ് സന്ദർശിക്കുക. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കാസർഗോഡ് ജില്ലകളിലാണ് Read More…

Blog

കെ സി.ഇ എഫ് സമ്മേളനം മാറ്റിവെച്ചു

കോട്ടയം: കോട്ടയം ജില്ല കടുത്ത മഴക്കെടുതികൾ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, അടുത്ത അഞ്ചുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാലും 08.08.2026 ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ കൗൺസിൽ യോഗവും സ്വീകരണ യാത്രയയപ്പ് സമ്മേളനവും മാറ്റിവെച്ചതായി കെ സി ഇ. എഫ്. കോട്ടയം ജില്ലാ സെക്രട്ടറി മനു കൈകൾ അറിയിച്ചു.

kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

general

മണ്ണിടിച്ചൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിച്ചൽ ഭീഷണിയുള്ള കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് മ്ലാക്കരയിൽ നിന്നും, പത്ത് കുടുംബങ്ങളെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൽസി ആഗസ്റ്റിൻ, മുണ്ടക്കയം എസ്. എച്ച്.ഒ സജീവ്കുമാർ, വാർഡ് മെമ്പർ രാജീമോൾ, റവന്യൂ വകുപ്പ്, യുവജന സംഘടനാ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവരുടെ നേതൃത്തിൽ കിലോമീറ്ററുകളോളം അപകടം പതിയിരിക്കുന്ന വഴികളിലൂടെ കാൽനടയായി ചെന്ന് മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമായി ഏന്തയാർ ജെ.ജെ. മർഫി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

pala

മഴക്കാലം രൂക്ഷം , ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ് ;ഡോ. സംഗീത.എസ് (കൺസൾട്ടന്റ്, ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ, മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്റർ)

പാലാ : ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ Read More…

poonjar

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം: ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണം :സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി

പൂഞ്ഞാർ: കഴിഞ്ഞ ദിവസം പൂഞ്ഞാർ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയിൽ വ്യാപക നാശനഷ്ടമുണ്ടായതായി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി. ദുരിതബാധിതർക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നുണ്ടായ ദുരന്തത്തിൽ അമ്മയും മകനും മരിക്കുകയും പെരിങ്ങുളം, ഇടക്കര, പച്ചിക്കൽ മേഖലകളിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. തീക്കോയി മുപ്പതേക്കറിലും വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. Read More…