പാലാ : ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S (78) നിര്യാതയായി. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00 p.m. -ന് റോസ് ഭവൻ മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (21-02-2025) 1.30 p.m.- ന് റോസ് ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
പൂഞ്ഞാർ: പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ (എച്ച്.എസ്.എസ്. ടി, എസ് എം വി എസ് എസ് പൂഞ്ഞാർ) സീമ (എൽ.പി.എസ്.ടി, പി.എം.എസ്.എ.ടി.എം എൽ.പി.എസ്.ടി ഈരാറ്റുപേട്ട). മരുമക്കൾ: അനിൽകുമാർ (റിട്ട: കെ.എസ്.ഇ.ബി എൻജിനീയർ )സതീഷ് കുമാർ.
ചെങ്ങളം(പള്ളിക്കത്തോട്): ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകിട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10-നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്സാണ്ടർ(കുളങ്ങരമുറിയിൽ, പൈക). സംസ്കാരം ഇന്ന് (തിങ്കളാഴ്ച) 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.