Blog

പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു

പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30-ന് ആരംഭിച്ച ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അൽ-സഹീർ എസ്. എസ്. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് യൂണിറ്റ് 73 പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ്. നിർവ്വഹിച്ചു. Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് ( 66 ) കുഞ്ഞുമണി ( 73)മോളി ( 66) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഇന്നലെ വൈകിട്ട് ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിൻറെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതളിന് ( 19 ) പരുക്കേറ്റു.

erattupetta

ഈരാറ്റുപേട്ടയിലെ പ്രളയബാധിതരായ ചെറുകിട വ്യാപാരികൾക്ക് ആശ്വാസമായി പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി പൂർത്തിയായി

ഈരാറ്റുപേട്ട : ഈ വർഷത്തെ പ്രളയത്തിൽ വ്യാപക നഷ്ടം നേരിട്ട ഈരാറ്റുപേട്ടയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കുന്നതിനായി ബൈത്തുസ്സകാത്ത് കേരളയുമായി സഹകരിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു. ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെയും ബൈത്തുസ്സകാത്ത് കേരളയുടെയും പ്രാദേശിക പങ്കാളിത്തത്തിന്റെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. പ്രളയത്തിന് ശേഷം നഗരത്തിലെ 332 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ Read More…

poonjar

പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം; ജനവാസ മേഖലകൾ ഒഴിവാക്കണം : കർഷകസംഘം കൺവൻഷൻ

പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്. കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് Read More…

Accident

ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല ( 58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ ( 60) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ ചേർപ്പുങ്കൽ ഭാ​ഗത്തുവച്ചായിരുന്നു അപകടം.

Blog

സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല

മുണ്ടക്കയം: പ്രധാനമന്ത്രി ശ്രീ:നരേന്ദ്ര മോദിജി ജനപ്രതിനിധിയായി 25വർഷം പൂർത്തിയാക്കുന്നത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പാർട്ടി ദേശീയ തലം മുതൽ ബൂത്ത്‌ തലം വരെ നടത്തിവരുന്ന സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിൽ അദ്ധ്യക്ഷത വഹിച്ചു… വൈസ് പ്രസിഡന്റ്‌ ബിനു ഡോമിനിക് സ്വാഗതം ആശംസിച്ചു. കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് ശ്രീ :റോയ് ചാക്കോ സേവ സങ്കൽപ്പ് അഭിയാൻ ശിൽപ്പിശാലയ്ക്ക് നേതൃത്വം നൽകി കൊണ്ടു സംഘടന കാര്യങ്ങൾ Read More…

ramapuram

മാക്സ്വാ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ മാക്സ്വാ (MACSWA) 2026~27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. “ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക്” എന്നതാണ് ഈ വർഷത്തെ പ്രമേയം. രണ്ടാം വർഷ എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിദ്യാർഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്ദേശി അലക്സ് ഫ്രാൻസിസിനു ( 46)പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ‍രാമുരം സ്വദേശി സണ്ണി എബ്രഹാമിനു (70) പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് തിടനാട് സ്വദേശി മോളി Read More…

kottayam

കോട്ടയം റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനം ഏർപ്പെടുത്തും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് ജോർജ് എം.പി. അറിയിച്ചു. 2 കോടി 74 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എക്സ്പ്രസ് അടക്കമുള്ള എല്ലാ ട്രയിനുകളിലും ധ്രുത ഗതിയിൽ വെള്ളം നിറക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇത് നടപ്പിലാക്കുന്നതോടു കൂടി എക്സ്പ്രസ് ട്രയിനുകൾക്ക് സമയ ക്ലിപ്തതയോടു കൂടി കോച്ചുകളിൽ വെള്ളം നിറക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നിന്നും പുതിയ ട്രയിനുകളിൽ തുടങ്ങുകയാണങ്കിൽ പ്രസ്തുത ട്രയിനുകൾക്കും വെള്ളം നിറക്കാനു ള്ള സംവിധാനം Read More…

Blog

ബിജെപി പ്രതിഷേധം ഫലം കണ്ടു,നെഹ്രു സ്റ്റേഡിയം വൃത്തിയാക്കൽ ആരംഭിച്ചു : ലിജിൻലാൽ

കോട്ടയം: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി സെപ്റ്റമ്പർ 20 ന് സ്റ്റേഡിയത്തിലെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കും എന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ നാണക്കേട് മുമ്പിൽ കണ്ട് അധികാരികൾ നെഹ്രു സ്റ്റേഡിയം വൃത്തിയാക്കൽ ആരംഭിച്ചത് ബിജെപിയുടെ സമരവിജയം എന്ന് ലിജിൻലാൽ പറഞ്ഞു.നിരവധി ആളുകൾ പ്രഭാത വ്യായാമത്തിനും,കുട്ടികൾ കളിക്കുന്നതിനും ഉപയോഗിച്ചിരുന്ന നെഹ്രു സ്റ്റേഡിയം നാളുകളായി വൃത്തിയാകണം എന്ന ആവശ്യം വന്നതിനാൽ 3 മാസത്തിലധികമായി ബിജെപി പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ബിജെപിയുടെ കോട്ടയം മുനിസിപ്പലിറ്റിയിലെ ജനപ്രതിനിധികൾ മുഖതാന്തരം ഈ വിഷയം പലതവണ അതികൃതരെ അറിയിച്ചിരുന്നു.എന്നാൽ Read More…