കുന്നോന്നി: ക്ഷേത്രത്തിൽ പന്തൽ നിർമിക്കാൻ ഫണ്ട് കണ്ടെത്താൻ വേറിട്ട ചലഞ്ചുമായി എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 5950 കുന്നോന്നി. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണത്തോടനുബന്ധിച്ചാണ് ‘പന്തൽ നിർമ്മാണ ചിരട്ട ചലഞ്ച്’ എന്ന പേരിൽ സമാഹരണത്തിന് തുടക്കമിട്ടത്. ക്ഷേത്രത്തിനും പരിസരത്തിനും ഭംഗിയും വൃത്തിയും ഉറപ്പാക്കുന്നതിനും ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ ഇരുന്ന് പ്രാർഥിക്കുന്നതിനുമായി പന്തൽ നിർമിക്കുകയാണ് ലക്ഷ്യം. 2027 മാർച്ചിനു മുമ്പായി നിർമാണം പൂർത്തിയാക്കുന്നതിനാണ് ശാഖാ ഭരണസമിതി ലക്ഷ്യമിടുന്നത്. ശാഖയുടെ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ച ബജറ്റിന്റെ ഭാഗമായാണ് പദ്ധതി Read More…
Year: 2026
പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി
നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരീവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെയും സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ 10ന് Read More…
വെട്ടുകല്ലാംകുഴിയിൽ ജോസഫ് ആന്റണി നിര്യാതനായി
തലപ്പലം: വെട്ടുകല്ലാംകുഴിയിൽ ജോസഫ് ആന്റണി (67) നിര്യാതനായി. ഭൗതികശരീരം ഇന്ന് 21.09.2026 ഉച്ചകഴിഞ്ഞ് 5ന് ഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ (ചൊവാഴ്ച) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം Read More…
യു.പി.ഐ ഫീസ്; വ്യാപാരികൾക്ക് ഇരുട്ടടി: കെ.ടി.ജി.എ
കാഞ്ഞിരപ്പള്ളി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വ്യാപാരി ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിച്ച് വ്യാപാരികളെ യു.പി.ഐ സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ശേഷം, അതേ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് ഇരുട്ടടിയും അധിക സാമ്പത്തിക ബാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് Read More…
ചേലകാട്ട് ജോസഫിന്റെ സംസ്‍കാരം ഇന്ന്
പെരിങ്ങുളം: വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് മരിച്ച ചേലകാട്ട് ജോസഫിന്റെ (അപ്പച്ചൻ–80), മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽ. 2 മണിക്ക് മൃതദേഹം പള്ളിയിൽ എത്തിക്കും.
പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു
പൂഞ്ഞാർ : പെരിങ്ങുളം ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഗൃഹനാഥണ് മരിച്ചു. പൂഞ്ഞാർ പെരിങ്ങുളം ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80), ആണ് മരിച്ചത്. അപകട സമയത്ത് ഗൃഹനാഥനും രണ്ട് ആൺ മക്കളും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരച്ചിലിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പങ്കാളികൾ ആയി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു
വേലത്തുശ്ശേരി : ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. ചെന്നൈ ജവഹർനഗർ സ്വദേശിനി സംഗീത(35) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിക്കും പരുക്കുണ്ട്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ.
അരുവിത്തുറ കോളേജിൽ കെമിസ്ട്രി പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണം
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ജോസ് ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഡോവ്മെന്റുകളുടെ വിതരണം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. എം.എസ്.സി. കെമിസ്ട്രിയിലെ റാങ്ക് ജേതാക്കളായ ദേവു പി. റെജിയും ആഷ്ലിൻ ഷെയ്‌സിനും, ബി.എസ്.സി. കെമിസ്ട്രിയിലെ മികച്ച വിദ്യാർത്ഥിയായ ആമിനാ ഉസ്മാനും എൻഡോവ്മെന്റുകൾ ഏറ്റുവാങ്ങി. Read More…
ശക്തമായ മഴ: വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു
വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക











