kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മെയ് 25 മുതൽ 27 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് അടക്കമുള്ള വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവോടെയുള്ള പാക്കേജുകൾ എന്നിവയും ലഭ്യമാകും.

ലോക തൈറോയിഡ് അവബോധന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 82810 01025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പിന് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. ജോർജ് മോഹൻ മേൽനോട്ടം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *