അരുവിത്തുറ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ F C C നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മോഡൽ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ് സെക്രട്ടറി സുരമ്യ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ Read More…
കാഞ്ഞിരപ്പള്ളി: നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ രണ്ടാം സ്ഥാനവും മാന്നാനം കെ.ഇ. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രചയിതാവും പ്രഭാഷകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് ക്വിസ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം മത്സരം ഉദ്ഘാടനം ചെയ്തു. കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് Read More…