വാകക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ചു നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികവ്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജിയോമെട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ ആൻലിയ ആൻ്റോ എ ഗ്രേഡ് കരസ്ഥമാക്കി. സയൻസ് ശാസ്ത്രമേളയിൽ അഡോൺ ജെ സൈജു ഹൈസ്കൂൾ വിഭാഗം റോബർട്ടിക്സിൽ എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ശ്രീഹരി കെ അനൂപ്, അതുൽ കൃഷ്ണൻ എന്നിവർ ചേർന്ന് എ ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ വിജയം കൈവരിച്ച കുട്ടികളെയും Read More…
Month: November 2026
വടക്കേക്കര വി.വി.സുകുമാരൻ നിര്യാതനായി
പറത്താനം : ഊരക്കനാട് വടക്കേക്കര വീട്ടിൽ വി.വി.സുകുമാരൻ (80 വയസ്) അന്തരിച്ചു . സംസ്കാരം ഇന്ന് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി ചിറക്കടവ് പൊൻപാറയിൽ കുടുംബാഗം. മക്കൾ : ബിജു , ബിനോയി, ബിനീഷ്,ഗീതമ്മ മരുമക്കൾ: സലിമോൻ തകിടിയേൽ അമലഗരി, മജ്ഞുഷ പാലാത്തോട്ടത്തിൽ പറത്താനം.,സീന തെക്കേടത്ത് ചോലത്തടം, രമ്യ പാറക്കൽ ചോറ്റി.
കണിയാംകുന്നേൽ മേരി തോമസ് നിര്യാതയായി
വേലത്തുശ്ശേരി: കണിയാംകുന്നേൽ മേരി തോമസ് (81) നിര്യാതയായി. പിതാവ് പരേതനായ തൊമ്മൻ. സംസ്ക്കാരം നാളെ (20/11/2026 വെള്ളി) 3.00 PM നു സഹോദരൻ ജോർജിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ : മാത്യു, സെബാസ്റ്റ്യൻ, പരേതനായ ജോസ്, ജോർജ്.
വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു
ഈരാറ്റുപേട്ട: ജോലിസ്ഥലത്ത് വെച്ച് ഇലക്ട്രിക് ഷോക്കേറ്റ് മുഖത്ത് പൊള്ളലേറ്റ ശ്രീ. മനോജ്, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം 12 ഡോളോ ടാബ്‌ലറ്റുകൾ കഴിച്ച ശ്രീമതി മിനിമോൾ, ബൈക്ക് അപകടത്തെ തുടർന്ന് സോഫ്റ്റ് ടിഷ്യു ഇഞ്ചുറിയുമായി എത്തിയ ആകാശ് എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചത്. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ എമർജൻസി & ട്രോമാ കെയർ വിഭാഗം ഏതുതരം അടിയന്തര സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂറും സജ്ജമാണ്.
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥ: എസ്ഡിപിഐ സായാഹ്ന ധർണ്ണ നാളെ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പുനർനിർമ്മിക്കുന്നതിൽ നഗരസഭ കാണിക്കുന്ന കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ടും എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. നാളെ (നവംബർ 20, വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 50 വർഷക്കാലമായി ഈരാറ്റുപേട്ടയിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ചിട്ടിട്ട് മൂന്ന് വർഷത്തോളമായി. മഴക്കാലത്ത് ചെളിക്കുഴിയായും വേനൽക്കാലത്ത് പൊടിപടലങ്ങൾ നിറഞ്ഞും യാത്രക്കാരും Read More…
ബിജെപിയിൽ പോയത് തെറ്റായിപ്പോയി; ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാൽ
ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ Read More…
സഹകരണ മേഖലയിലെ ന്യൂനതകള്‍ പരിഹരിക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യതയില്‍ സമീപ കാലത്തുണ്ടായ ന്യൂനതകള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സഹകരണ വാരാഘോഷത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം കേരളത്തിലെ സാധാരണ ജനജീവിതത്തിന് കൈത്താങ്ങാണ്. ഈ രംഗത്ത് കാലോചിതമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കൂട്ടായ പരിശ്രമം ഉണ്ടാകണം-അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ നാട്ടകം സുരേഷ്, Read More…
ആന്റിമൈക്രോബിയൽ പ്രതിരോധ ബോധവത്കരണ വാരാചരണത്തിന് കോട്ടയം ജില്ലയിൽ തുടക്കം
കോട്ടയം: ആന്റിമൈക്രോബിയൽ പ്രതിരോധ (എഎംആർ) ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നിയന്ത്രിക്കുക, ആന്റിബയോട്ടിക് സാക്ഷരത വളർത്തുക, ആന്റിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയകൾ പ്രതിരോധശേഷി നേടുന്നത് ചെറുക്കുക എന്നിവയാണ് വാരാചരണത്തിന്റെ ലക്ഷ്യം. നവംബർ 24 വരെയാണ് ക്യാമ്പയിൻ. ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എൻ. Read More…
എരുമേലി വലിയ തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തര നടപടിക്ക് ശിപാര്‍ശ; എരുമേലിക്കായി മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് നിയമസഭാ സമിതി
എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എരുമേലിക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. എരുമേലി വലിയ തോടിന്‍റെ മലിനീകരണ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷനായുള്ള സമിതി. വലിയ തോടിന്‍റെ ശുചീകരണവും അടിസ്ഥാന സൗകര്യ ക്രമീകരണങ്ങള്‍ക്കായി അനുവദിക്കുന്ന തുകയുടെ കൃത്യമായ വിനിയോഗവും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുന്നതിന് എരുമേലിയിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. Read More…
യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; മുടക്കിയ സർവ്വീസുകൾ ഓരോന്നായി ഓടിച്ചു തുടങ്ങി
പാലാ: ഡിപ്പോ അധികൃതർ 10-ൽ പരം ദ്വീർഘദൂര സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നടത്തിയ പരാതിക്കും പ്രതിഷേധത്തിനും ഭാഗികമായി ഫലം കണ്ടു തുടങ്ങി. യാത്രക്കാരുടെ സംഘടയുടെ പരാതിയെ തുടർന്ന് അധികൃതർ കർശന നടപടിയാണ് സ്വീകരിച്ചത്. വർഷങ്ങളായി സർവ്വീസിലുള്ളതും മുഴുവൻ സീറ്റുകളും മുൻകൂർ റിസർവേഷനിലുള്ളതുമായ ജനപ്രിയ ദ്വീർഘദൂര പ്രഭാത സർവ്വീസുകളാണ് പകരം ക്രമീകരണം ഇല്ലാതെ റദ്ദു ചെയ്തിരുന്നത്. ഇത് സ്ഥിരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ലഭ്യമായ സൗകര്യം പ്രയോജനപ്പെടുത്തി സർവ്വീസ് മുടക്കം ഒഴിവാക്കിയേ തീരൂ എന്ന കർശന Read More…











