pala

പാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി

പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 245 വോട്ടിന്റെ ലീഡ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജും പിന്നിലാണ് നിലവില്‍.

ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്.

കടുത്തുരുത്തിയിൽ മൂവായിരത്തിലധികം വോട്ടിന്റെ ലീഡുമായി മോൻസ് ജോസഫ് മുന്നേറുന്നു. ഏറ്റുമാനൂർ മന്ത്രി വി എൻ വാസവൻ പിന്നിലാക്കി നാട്ടകം സുരേഷ് ആറായിരത്തിലധികം വോട്ടിന് ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *