obituary

മുതുകുളത്ത് സരസമ്മ രാജു നിര്യാതയായി

പൂഞ്ഞാർ: പയ്യാനിത്തോട്ടം മുതുകുളത്ത് രാജുവിൻ്റെ ഭാര്യ സരസമ്മ രാജു (60) നിര്യാതയായി. സംസ്കാരം ഇന്ന് (05-03-25) 3 മണിയ്ക്ക് വീട്ടുവളപ്പിൽ. പരേത ചേന്നാട് പുലിവള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജു, മഞ്ജു മരുമക്കൾ: ദിലീപ്, ഡിജോ.

obituary

വെളിയത്ത് യൂസുഫ് നിര്യാതനായി

ഈരാറ്റുപേട്ട : മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് നടയ്ക്കൽ വെളിയത്ത് യൂസുഫ് നിര്യാതനായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് സഹോദരനാണ്. ഭൗതിക ശരീരം നടക്കല്‍ ടര്‍ഫിന് സമീപം ഹാഷിം മിന്റെ വീട്ടില്‍. ഖബറടക്കം ഇന്ന്‌ മഗ്രിബ് നമസ്കാരശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

obituary

മൂക്കൻതോട്ടം സിബി ജോസഫ് നിര്യാതനായി

മേലുകാവുമറ്റം : മൂക്കൻതോട്ടം സിബി ജോസഫ് (55) നിര്യാതനായി. മൃതദേഹം ഇന്ന് (തിങ്കൾ) 4.30 പിഎം ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

ശകലാപുരിയിൽ വർഗീസ് തോമസ് നിര്യാതനായി

ഭരണങ്ങാനം : ചിറ്റാനപ്പാറ ശകലാപുരിയിൽ വർഗീസ് തോമസ് (82) നിര്യാതനായി. ഭൗതികശരീരം 23-02-2025 (ഞായാറാഴ്ച) 4.00 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം : 24-02-2025 (തിങ്കളാഴ്ച) 9.00 am ന് വസതിയിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.

obituary

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി Read More…

obituary

കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ നിര്യാതനായി

മേലുകാവുമറ്റം: കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (21/02/2025) 3 മണിക്ക്. ഭാര്യ:തിടനാട് ചാലിൽ രാധാമണി. മക്കൾ: അനൂപ് (സിപിഎം മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അമ്പിളി, അനൂപ. മരുമക്കൾ: ശരണ്യ (സിവിൽ പൊലീസ് ഓഫിസർ തിടനാട്), മനോജ് താന്നിക്കൽ മങ്കൊമ്പ്, ഷാജി വണ്ണപ്പുറം.

obituary

സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S നിര്യാതയായി

പാലാ : ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S (78) നിര്യാതയായി. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00 p.m. -ന് റോസ് ഭവൻ മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (21-02-2025) 1.30 p.m.- ന് റോസ് ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

obituary

മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി) നിര്യാതയായി

പാലാ : മൂന്നാനി മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി- 69) നിര്യാതയായി. മൃതസംസ്കാരം വ്യാഴം (20/02/2025 ) വൈകിട്ട് 4 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭൗതിക ശരീരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.

obituary

പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് നിര്യാതയായി

അരുവിത്തുറ: പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ പത്രോസ്. മക്കൾ: ഷാജി, സാലി, പരേതനായ സാബു. മരുമക്കൾ: പൌളി പാറയിൽ കളത്തൂക്കടവ്, എൽസമ്മ വാഴയിൽ ചേന്നാട്, ജോണി ഉരുളേൽ ചെമ്മലമറ്റം.

obituary

വെള്ളൂക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് നിര്യാതനായി

അരുവിത്തുറ: വെള്ളുക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ-62) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തലനാട് കൊല്ലിയിൽ ലാലി സ്കറിയ (പ്രിൻസിപ്പൽ പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മക്കൾ: മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന, നിസ അൽഫോൻസ,. മരുമക്കൾ: ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി (മാനന്തവാടി).