ഈരാറ്റുപേട്ട: പാലയം പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ ആയിഷ ഹമീദ് 85 നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് നൈനാർ പള്ളി കബർസ്ഥാനിൽ. മക്കൾ: സാലി, സൽമത്ത്, നാസർ, ആരിഫ്,റംല, മൻസൂർ, നസീമ, അൻസാരി, അനീസ്, സീന, സൗമ്യ സിനാജ്, റെസിലി. മരുമക്കൾ: ഹസീന, ജസീല,സിജില, ബീന, സജില, ഐഷ, സഫ്ന,അംജും ബാനു, ഫൈസൽ, സഫീർ, അബ്ബാസ്, അസീസ് നിസാർ.
കൊച്ചുവളതൂക്ക് : വരയാത്തുകരോട്ട് ഏലിയാമ്മ വർക്കി (88) നിര്യാതയായി. സംസ്കാരം ഇന്ന് (12 /05/2025) 3pm ന് പൂഞ്ഞാർ സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ Read More…