മുണ്ടക്കയം :പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി. ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി. മരുമക്കൾ: സുകന്യ,ബോണി, മനോജ്,ഷിജോ. മൃതസംസ്കാരശുശ്രൂഷകൾ നാളെ (13/6/2004) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.