നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
general
രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ Read More…
നടൻ ടി പി മാധവൻ അന്തരിച്ചു
മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന Read More…
26-ാം മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി
പാറത്തോട് : ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം പടപ്പാടി തോടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത തുക ഉപയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് ഇരുകരകളിലും അധികമായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ലാൻഡ് അക്വസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനുമായി 78 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി Read More…
ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ പദവിയിലേയ്ക്ക്
സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് സ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പപ്പയുടെ പ്രഖ്യാപനം. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാഭപ്പാലീത്ത മാർ തോമസ് തറയിലും മോൺ Read More…
ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു
വിളക്കുമാടം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണനിലവാര പരിശോധന ലാബിന് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ കോട്ടയം ജില്ലയിൽതെരഞ്ഞെടുക്കപ്പെട്ട മുപ്പത് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കെമിസ്ട്രി ലാബുകൾ ഉള്ള ഹയർസെക്കൻഡറി സ്കൂളിലാണ് ലാബ് സ്ഥാപിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാട സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും , ഭരണങ്ങാനം പഞ്ചായത്തിലെ സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലും, കരൂർ പഞ്ചായത്തിലെ സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലും ആണ് Read More…
സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക: സജി മഞ്ഞക്കടമ്പിൽ
നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്നാക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എറണാകുളം കോർപ്പറേഷന്റെ നിലവിലെ ഭരണസമതി അനുമതി നൽകി സ്ഥാപിച്ച ബോർഡ് അനധികൃതമായി എടുത്തു മാറ്റുവാൻ ചില നിരോധിത സംഘടനയുടെ Read More…
സാഫ് വെങ്കല മെഡൽ ജേതാവ് ജ്യുവൽ തോമസിനെ ആദരിച്ചു
ചെന്നൈയിൽ നടന്ന ജൂനിയർസാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും, ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി ഡയറക്ടർ സന്തോഷ് ജോർജിനെയും, ജൂവലിൻ്റെ രക്ഷകർത്താക്കളായടി.സി തോമസ്, ഗീതാ തോമസ് എന്നിവരെ പി ടി എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം Read More…
ഉദ്യാന ഗ്രാമമാവാൻ തലപ്പലം
തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ , സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം -വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാമ്പയിൻ്റെ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡി ൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് Read More…
സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാലി നടത്തി
മുരിക്കുംവയൽ: സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ വതി ഗവ ആയുർവേദ ഹോസ്പിറ്റൽ പരിസരം ശുചിയാക്കുകയും ചെയ്തു. ഡോക്ടർ ഈ ജി പദ്ഭനാഭൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രതീഷ്, സന്തോഷ് പി ജി, ബാലകൃഷ്ണൻ, ജിൻസി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.











