general

കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം നടത്തി

കുന്നോന്നി: കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം വിപുലമായ രീതിയിൽ നടന്നു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. പുതുതായി കോൺഗ്രസ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നല്കി. യോഗത്തിൽ NMMS സ്കോളർഷിപ്പ് വിജയി മരിയ അലക്സ് വള്ളിയാംതടത്തിലിനെ മെമെൻ്റൊ നല്കി ആദരിച്ചു.

സമ്മേളനത്തിൽ കുന്നോന്നിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കേശവൻ മരുവത്താങ്കൽ വക്കച്ചൻ കോലോത്ത് എന്നിവരെ പൊന്നട അണിയിച്ച് ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകർ ചടങ്ങിൽ കോൺഗ്രസിൻ്റെ മെമ്പർഷിപ്പ് എടുത്തു.

സമ്മേളനത്തിൽ DCC ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ് കുമാ,ർ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ ഓൾവിൻ കാപ്പിലിപറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് ഒട്ടലാങ്കൽ, വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ, അനീഷ് കീച്ചേരി, ഐ. എൻ.ടി.യു.സി വാർഡ് കൺവീനർ ബിനോയി വാഴച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *