സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,035 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,280 രൂപയായി. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 4160 രൂപയാണ്.

ഇന്നലെ സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5005 ൽ എത്തിയിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയിലുമെത്തിയിരുന്നു. ഈ വിലയാണ് നിലവിൽ 40,280 ആയത്.
