kottayam

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 11 മുതൽ മുപ്പതാം തീയതി വരെ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാട്ടകം സുരേഷ് എംഎൽഎ നിർവഹിച്ചു.

അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അജീഷ് വേലനിലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സതേൺ റെയിൽവേ ഡി ആർ യു സി സി മെമ്പർ അസ്സീസ് കുമാരനല്ലൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സുനിത, ജോ. സെക്രട്ടറി നൗഷാദ് മങ്കട,കോട്ടയം ജില്ലാ പ്രസിഡണ്ട് ടി.പി രാജലക്ഷ്മി, ജില്ലാ ഭാരവാഹികളായ , അനിത ടോമി മീനു നാരായണൻ, ലാവണ്യ ഷിജു, ലിജോ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *