പൂഞ്ഞാർ: ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് പുഷ്പന്റെ രക്തസാക്ഷി ദിനാചരണം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ് ഹരി, സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം മിഥുൻ ബാബു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജിബിൻ കല്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.





