നരിയങ്ങാനം: കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കുട്ടിയമ്മ – 89) നിര്യാതയായി. മൃതസംസ്കാര ചടങ്ങുകൾ 29//08/2024 (വ്യാഴാഴ്ച) രാവിലെ 10:30ന് വീട്ടിൽ ആരംഭിച്ച് നരിയങ്ങാനം സെൻമേരിസ് മഗ്ദലൻസ് പള്ളിയിൽ സംസ്കരിക്കും. പരേതനായ സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ: ആനിയമ്മ, ജോണി, സിജി.
എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.
മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, കേരള കോൺഗ്രസ് നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ (നാളെ 23/12/2025 )രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ഫെറോനപള്ളി സെമിത്തേരിയിലെ കുടുബക്കല്ലറയിൽ. ഭാര്യ: ബീന കുളത്തൂർമുഴി പഴയരിക്കൽ കുംടുബാംഗം, മക്കൾ: ജസ്റ്റിൻ (അബുദാബി )ജെഫിൻ (കാനഡ). മരുമകൾ : മെറ്റിൽഡ, അയിലുമാലിൽ ഇഞ്ചിയാനി(അബുദാബി ) കൊച്ചുമകൻ :ഇമ്മാനുവേൽ (കുഞ്ഞുഞ്ഞ്).