kaduthuruthy

ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിനു നേരേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

ക​ടു​ത്തു​രു​ത്തി: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് നേ​രേ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ഷ്ണു വ​ഞ്ചി​മ​ല, വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. അ​പ്പു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നോ​ടെ ആ​പ്പാ​ഞ്ചി​റ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

കീ​ഴൂ​രി​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ് ക​ടു​ത്തു​രു​ത്തി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​യി​ല്‍ കാ​ത്തു​നി​ന്ന യുവമോര്‍ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി വീ​ശി മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​വീ​ണ​ത്. പൈ​ല​റ്റ് വാ​ഹ​നം നി​ര്‍​ത്തി പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ വാ​ഹ​ന​ത്തി​ന് മു​മ്പി​ല്‍​നി​ന്ന് പോലീസുകാർ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ ശേ​ഷ​മാ​ണ് മ​ന്ത്രി യാ​ത്ര തു​ട​ര്‍​ന്ന​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കൊ​ല്ല​ത്തു​വ​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ട​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍​ക്കു​മെ​തി​രേ യു​വ​മോ​ര്‍​ച്ച ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ന്‍​സ് ജോ​സ​ഫി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് ത​ട​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *