kaduthuruthy

മകന്‍റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിൽ രണ്ടു പദ്ധതികളുമായി മോൻസ് ജോസഫ്

ക​ടു​ത്തു​രു​ത്തി: അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ മ​ക​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ര​ണ്ട് ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ൽ​എ. എ​മ്മാ​നു​വേ​ല്‍ മെ​മ്മോ​റി​യ​ല്‍ പാ​ര്‍​പ്പി​ട പ​ദ്ധ​തി​യും എ​മ്മാ​നു​വേ​ല്‍ മെ​മ്മോ​റി​യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ദ്ധ​തി​യു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കും ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​താ​ണ് ഒ​രു പദ്ധതി. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന മി​ടു​ക്ക​രാ​യ കു​ട്ടി​ക​ള്‍​ക്ക് ന​ഴ്‌​സിം​ഗ്, ഉ​പ​രി​പ​ഠ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സ​ഹാ​യം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​ണ് മ​റ്റൊ​ന്ന്.

പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 30 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ഇ​തി​നോ​ട​കം പ​ല​ർ​ക്കാ​യി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ഈ ​ര​ണ്ട് പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്കെ​ല്ലാം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹ​ത്തി​നും അം​ഗീ​കാ​ര​ത്തി​നും ന​ന്ദി പ​റ​യാ​ന്‍ വാ​ക്കു​ക​ളി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ത​വ​ണ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കാ​നാ​യെ​ങ്കി​ല്‍ ഇ​ക്കു​റി എ​തി​രാ​ളി​ക​ളു​ടെ എ​ല്ലാ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും ആ​ക്ഷേ​പ​ങ്ങ​ളെ​യും ത​ട്ടി​ത്തെ​റി​പ്പി​ച്ച് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ല്ലാ​വ​രോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും മോ​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *