മുനമ്പം നിവാസികൾക്ക് കുടിയിറക്ക് ഭിഷണി ഉയർത്തുന്ന കിരാതമായ വഖഫ് നിയമത്തിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഉപതിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കൈകോർത്ത കേരളത്തിലെ ഇന്ത്യ മുന്നണിയുടെ ചതി ജനങ്ങൾ തിരിച്ചറിയണമെന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര, രജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളികക്കൽ, നിരണം രാജൻ, മോഹൻദാസ് ആമ്പലിറ്റിൽ, ശിവപ്രസാദ് ഇരവിമംഗലം, മാത്യു കുബളന്താനം, അഡ്വ. സെബാസ്റ്റ്യൻ മണിമല, അഡ്വ. രാജേഷ് പുളിയാത്ത്, കെ. ഉണ്ണികൃഷ്ണൻ,
അഡ്വ. ഹരീഷ്കുമാർ, ജോണി കോട്ടയം, രാജേഷ് ഉമ്മൻ കോശി, ജോജോ പനക്കൽ ,ജോൺ ഐമൻ, ഫൽഗുണൻ മേലെടത്ത്, വിനോദ് കുമാർ വി ജി, ഷൈജു കോശി, ഷൈജു മാഞ്ഞില, സലിം കുമാർ കാർത്തികേയൻ, ബിജു മാധവൻ, ജോഷി പള്ളുരുത്തി, ജയദേവൻ കെ.എ, ബിബിൻ രാജു ശൂരനാടൻ, പ്രിയ രഞ്ജു, രമാ പോത്തൻകോട്, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.