സംസ്ഥാനത്ത് നടന്നിട്ടുള്ള നിയമന കുംഭകോണം കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്ന് ബി ജെ പി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.ബി ജെ പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വജന പക്ഷപാതത്തിനും, അഴിമതിക്കുമെതിരെ കോട്ടയത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന 201000 നിയമനങ്ങളിൽ മുഖ്യമന്ത്രി യുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും നിയമന കുംഭകോണമാണ് നടന്നത്. സർവ്വകലാശാല വിഷയത്തിൽ കേരള ഗവർണറും, ബി ജെ പി യും പറയുന്നതാണ് ശരി എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരള ഹൈകോടതി വിധി യഥാർത്ഥത്തിൽ എൽ ഡി എഫ് സർക്കാരിനെതിരെ ഉള്ള കുറ്റപത്രമാണെന്നും ഇത്തരം ഒരു വിധി രാജ്യ ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർഷക മോർച്ച ദേശിയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ, ന്യൂനപക്ഷ മോർച്ച ദേശിയ വൈസ് പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ബി രാധാകൃഷ്ണ മേനോൻ, എൻ കെ ശശികുമാർ, കെ ഗുപ്തൻ, മേഖല പ്രസിഡന്റ് എൻ ഹരി, പി കെ രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി മാരായ പി ജി ബിജുകുമാർ, എസ് രതീഷ്, മേഖല ഭാരവാഹികളായ വി എൻ മനോജ്,ടി എൻ ഹരികുമാർ, എൻ പി കൃഷ്ണകുമാർ, കൃഷ്ണകുമാർ നീറിക്കാട്, ജില്ലാ ഭാരവാഹികളായ റീബ വർക്കി, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ,വിനൂബ് വിശ്വം,ലേഖ അശോക്, ഡോ ശ്രീജിത്ത് നേതാക്കളായ രമേശ് കവിമറ്റം, സുമിത് ജോർജ്,വി എസ് വിഷ്ണു, അശ്വന്ത് മാമലശ്ശേരി,ജയപ്രകാശ് വാകത്താനം, കെ ആർ പ്രദീപ്,ടി വി മിത്രലാൽ, സി എൻ സുഭാഷ്, ടി എ ഹരികൃഷ്ണൻ, കെ കെ വിപിനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.